Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actress Attack Case

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ഹര്‍ജി മാര്‍ച്ച് 31ന് പരിഗണിക്കും

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ചു ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ കേ​​​സി​​​ലെ ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​ക​​​ളാ​​​യ മാ​​​ര്‍ട്ടി​​​ന്‍, സ​​​ലിം, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി മാ​​​ര്‍ച്ച് 31ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

അ​​​പ്പീ​​​ലി​​​നെ എ​​​തി​​​ര്‍ത്തു സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​രി​​​ന് സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

ഹ​​​ര്‍ജി​​​ക്കാ​​​ര്‍ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി 20 വ​​​ര്‍ഷം ക​​​ഠി​​​ന​​​ത​​​ട​​​വാ​​​ണു വി​​​ധി​​​ച്ച​​​ത്. അ​​​പ്പീ​​​ല്‍ തീ​​​ര്‍പ്പാ​​​കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ജാ​​​മ്യം ന​​​ല്‍ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി​​​യും അ​​​പ്പീ​​​ല്‍ ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു.

Movies

വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ല, അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു; പൊ​ള്ളു​ന്ന കു​റി​പ്പു​മാ​യി അ​തി​ജീ​വി​ത  

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യെ വി​മ​ർ​ശി​ച്ച് അ​തി​ജീ​വി​ത. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​ട്ടു വ​ർ​ഷം, ഒ​ൻ​പ​ത് മാ​സം, 23 ദി​വ​സ​ങ്ങ​ൾ.. ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​യാ​ത്ര​യു​ടെ അ​വ​സാ​ന​മെ​ന്നോ​ണം വെ​ളി​ച്ച​ത്തി​ന്‍റെ നേ​രി​യ ഒ​രു ക​ണി​ക ഞാ​ൻ കാ​ണു​ന്നു, പ്ര​തി​ക​ളി​ൽ ആ​റു​പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്ക​ന്നു!!

എ​ന്‍റെ വേ​ദ​ന​ക​ളെ നു​ണ​യെ​ന്നും ഈ ​കേ​സ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നും പ​രി​ഹ​സി​ച്ച​വ​ർ​ക്കാ​യി ഞാ​ൻ ഈ ​വി​ധി​യെ സ​മ​ർ​പ്പി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ അ​ല്പം ആ​ശ്വാ​സം കി​ട്ടു​ന്നു​ണ്ടാ​കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

അ​തു​പോ​ലെ ഒ​ന്നാം​പ്ര​തി എ​ന്‍റെ പേ​ഴ്സ​ണ​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ഴും പ​റ​യു​ന്ന​വ​രോ​ട്, അ​ത് ശു​ദ്ധ​മാ​യ നു​ണ​യാ​ണ്. അ​യാ​ൾ എ​ന്‍റെ ഡ്രൈ​വ​റോ എ​ന്‍റെ ജീ​വ​ന​ക്കാ​ര​നോ എ​നി​ക്ക് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ പ​രി​ച​യ​മു​ള്ള വ്യ​ക്തി​യോ അ​ല്ല, 2016ൽ ​ഞാ​ൻ വ​ർ​ക്കു​ചെ​യ്‌​ത ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി പ്രൊ​ഡ​ക്ഷ​നി​ൽ നി​ന്നും നി​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രാ​ൾ മാ​ത്ര​മാ​ണ്.

അ​യാ​ൾ ഈ ​ക്രൈം ന​ട​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​ന്നോ ര​ണ്ടോ ത​വ​ണ​മാ​ത്ര​മാ​ണ് ഞാ​ൻ അ​യാ​ളെ ക​ണ്ടി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ദ​യ​വാ​യി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ക​ഥ​ക​ൾ പ​റ​യു​ന്ന​ത് നി​ർ​ത്തു​മെ​ന്ന് ക​രു​തു​ന്നു.

ഈ ​വി​ധി പ​ല​രെ​യും ഒ​രു​പ​ക്ഷേ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കാം. എ​ന്നാ​ൽ എ​നി​ക്കി​തി​ൽ അ​ദ്ഭു​ത​മി​ല്ല. 2020ന്‍റെ അ​വ​സാ​നം ത​ന്നെ ചി​ല അ​ന്യാ​യ​മാ​യ നീ​ക്ക​ങ്ങ​ൾ എ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. കു​റ്റാ​രോ​പി​ത​രി​ൽ ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം കേ​സ് അ​തു​വ​രെ കൈ​കാ​ര്യം ചെ​യ്‌​തു​വെ​ന്ന രീ​തി​യി​ൽ നി​ന്നും മാ​റ്റം സം​ഭ​വി​ക്കു​ന്നു എ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​നും മ​ന​സി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്ക് ഈ ​കോ​ട​തി​യി​ൽ തീ​ർ​ത്തും വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഞാ​ൻ പ​ല​ത​വ​ണ ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യെ​യും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു.

ഈ ​പ്ര​സ്തു​ത ജ​ഡ്‌​ജി​ൽ​നി​ന്നും ഈ ​കേ​സ് മാ​റ്റ​ണ​മെ​ന്നു​ള്ള എ​ന്‍റെ എ​ല്ലാ ഹ​ർ​ജി​ക​ളും പ​ക്ഷേ, നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തി​ന്‍റെ അ​വ​സാ​നം ഞാ​ൻ ചേ​ർ​ക്കു​ന്നു​ണ്ട്. 

നി​ര​ന്ത​ര​മാ​യ വേ​ദ​ന​ക​ൾ​ക്കും ക​ണ്ണീ​രി​നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഞാ​നി​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു, നി​യ​മ​ത്തി​ന്‍റെ മു​ൻ​പി​ൽ ഈ ​രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​ര​ല്ല’ എ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കി​യ​തി​ന് ന​ന്ദി.

ഉ​യ​ർ​ന്ന നീ​തി ബോ​ധ​മു​ള്ള ന്യാ​യാ​ധി​പ​ന്മാ​ർ ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്. ഈ ​യാ​ത്ര​യി​ല​ത്ര​യും കൂ​ടെ നി​ന്ന മ​നു​ഷ്യ​ത്വ​മു​ള്ള സ​ക​ല മ​നു​ഷ്യ​രെ​യും ഞാ​ൻ ന​ന്ദി​യോ​ടെ ചേ​ർ​ത്ത് പി​ടി​ക്കു​ന്നു അ​തു​പോ​ലെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും പ​ണം വാ​ങ്ങി​യു​ള്ള നു​ണ​ക്ക​ഥ​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ന്നെ ആ​ക്ര​മി​ക്കു​ന്ന​വ​രോ​ട്, നി​ങ്ങ​ൾ അ​ത് തു​ട​രു​ക- അ​തി​നാ​ണ് നി​ങ്ങ​ൾ പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. 

ഈ ​ട്ര​യ​ൽ കോ​ട​തി​യി​ൽ എ​ന്‍റെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ:

ഈ ​കേ​സി​ൽ എ​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല. ഈ ​കേ​സി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ്, കോ​ട​തി ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രി​ക്കെ മൂ​ന്നു ത​വ​ണ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​വെ​ന്നും പ​രി​ശോ​ധി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

ഈ ​കേ​സി​ൽ ആ​ദ്യം എ​ത്തി​യ ര​ണ്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ലെ അ​ന്ത​രീ​ക്ഷം പ്രോ​സി​ക്യൂ​ഷ​നോ​ട് ശ​ത്രു​താ​പ​ര​മാ​യി പെ​രു​മാ​റു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് രാ​ജി​വെ​ച്ചു.

അ​വ​ർ ഇ​രു​വ​രും എ​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യി പ​റ​ഞ്ഞ​ത്, ഈ ​കോ​ട​തി​യി​ൽ നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ്- അ​വ​ർ​ക്ക് ഈ ​കോ​ട​തി​യി​ൽ പ​ക്ഷ​പാ​തം ഉ​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് അ​ത്.

മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി കൈ​കാ​ര്യം ചെ​യ്‌​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മാ​ണ് ന​ൽ​ക​പെ​ട്ട​ത്. 
 
ഞാ​ൻ ഒ​രു ന്യാ​യ​മാ​യ വി​ചാ​ര​ണ​യ്ക്കാ​യി ജ​ഡ്‌​ജി​നെ മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യു​മാ​യി ഫൈ​റ്റ് ചെ​യ്യു​മ്പോ​ൾ, പ്ര​തി​ഭാ​ഗം ഇ​തേ ജ​ഡ്‌​ജി ത​ന്നെ ഈ ​കേ​സ് തു​ട​ർ​ന്നും പ​രി​ഗ​ണി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ന്നു. ഇ​ത് എ​ന്‍റെ സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ലം ന​ൽ​കു​ന്ന​താ​യി​രു​ന്നു.

എ​ന്‍റെ ആ​ശ​ങ്ക​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​റി​യി​ച്ച് ബ​ഹു​മാ​ന​പ്പെ​ട്ട രാ​ഷ്ട്ര​പ​തി​ക്കും, ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​ക്കും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും എ​നി​ക്ക് ക​ത്തു​ക​ൾ അ​യ​ക്കേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്.

ഈ ​കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ഓ​പ്പ​ൺ കോ​ട​തി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ ഈ ​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ ​അ​പേ​ക്ഷ​യും തീ​ർ​ത്തും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. 

Kerala

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു വ​ര​ണ​മെ​ന്ന് പ്രേം​കു​മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​നും ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പ്രേം​​​കു​​​മാ​​​ർ. അ​​​തീ​​​ജീ​​​വി​​​ത​​​യും മ​​​ഞ്ജു​​​വാ​​​ര്യ​​​രും കേ​​​സി​​​ൽ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​പ്പെ​​​ട്ട ദി​​​ലീ​​​പും പ​​​റ​​​ഞ്ഞ​​​ത് സം​​​ഭ​​​വ​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ്. അ​​​തു കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും പ്രേം​​​കു​​​മാ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഐ​​​എ​​​ഫ്എ​​​ഫ്കെ വേ​​​ദി​​​യി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​വ​​​ർ മൂ​​​ന്നു പേ​​​രും മാ​​​ത്ര​​​മ​​​ല്ല കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി​​യും ഇ​​​തൊ​​​രു ക്വ​​​ട്ടേ​​​ഷ​​​നാ​​​ണെ​​​ന്നാ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ക്വ​​​ട്ടേ​​​ഷ​​​നാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ലൊ​​​രു ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടാ​​​കു​​​മ​​​ല്ലോ.

പൊ​​​തു​​​സ​​​മൂ​​​ഹ​​​വും കേ​​​സി​​​ൽ ഒ​​​രു ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​ണ്ട്. അ​​​പ്പോ​​​ൾ അ​​​ത് തീ​​​ർ​​​ച്ച​​​യാ​​​യും അ​​​ന്വേ​​​ഷി​​​ക്ക​​​ണം. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത വ​​​രേ​​​ണ്ട​​​തു​​​ണ്ട്. കു​​​റ്റ​​​ക്കാ​​​ർ​​​ക്ക് മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ശി​​​ക്ഷ ന​​​ൽ​​​ക​​​ണം. അ​​​ത് നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യേ​​​യു​​​ള്ളൂ​​​വെ​​​ന്നും പ്രേം​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: നീ​തി ന​ട​പ്പാ​യി​ല്ലെ​ന്നു ന​ടി മ​ഞ്ജു വാ​ര്യ​ർ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ നീ​തി ന​ട​പ്പാ​യി​ല്ലെ​ന്നും കു​റ്റം ചെ​യ്ത​വ​ർ മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പു​റ​ത്തു​ണ്ട​ന്നും മ​ഞ്ജു വാ​ര്യ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ​മാ​കു​ക​യു​ള്ളൂ എ​ന്ന് മ​ഞ്ജു പ​റ​ഞ്ഞു.

കോ​ട​തി വി​ധി​ക്കെ​തി​രെ അ​തി​ജീ​വി​ത​യും ശ​ക്ത​മാ​യി ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

ഈ ​രാ​ജ്യ​ത്ത് നി​യ​മ​ത്തി​ന് മു​ന്നി​ൽ എ​ല്ലാ​വ​രും ഒ​രു പോ​ലെ അ​ല്ലെ​ന്ന് വേ​ദ​ന​യോ​ടെ തി​രി​ച്ച​റി​യു​ന്നെ​ന്നും ത​ന്‍റെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ഞ്ജു വാ​ര്യ​രു​ടെ പ്ര​തി​ക​ര​ണ​വും വ​ന്നി​രി​ക്കു​ന്ന​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്ന് അ​തി​ജീ​വി​ത

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യെ വി​മ​ർ​ശി​ച്ച് അ​തി​ജീ​വി​ത. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

കു​റ്റാ​രോ​പി​ത​രി​ൽ ഒ​രാ​ളി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം കേ​സ് അ​തു​വ​രെ കൈ​കാ​ര്യം ചെ​യ്‌​തു​വ​ന്ന രീ​തി​യി​ൽ നി​ന്ന് മാ​റ്റം​വ​ന്നി​രു​ന്നു. അ​ക്കാ​ര്യം പ്രോ​സി​ക്യൂ​ഷ​നും മ​ന​സി​ലാ​യി​രു​ന്നു. ഈ ​കോ​ട​തി​യി​ൽ തീ​ർ​ത്തും വി​ശ്വാ​സ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ല ത​വ​ണ ഹൈ​ക്കോ​ട​തി​യേ​യും സു​പ്രീം​കോ​ട​തി​യേ​യും സ​മീ​പി​ച്ചി​രു​ന്നു.

കേ​സ് മാ​റ്റ​ണ​മെ​ന്ന ത​ന്‍റെ എ​ല്ലാ ഹ​ർ​ജി​ക​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. നി​യ​മ​ത്തി​നു മു​ന്നി​ൽ ഈ ​രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​ര​ല്ലെ​ന്ന് നി​ര​ന്ത​ര​മാ​യി അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ൾ​ക്കും ക​ണ്ണീ​രി​നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​മൊ​ടു​വി​ൽ ഞാ​നി​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു. ആ ​തി​രി​ച്ച​റി​വ് ന​ൽ​കി​യ​തി​ന് ന​ന്ദി.

ഈ ​യാ​ത്ര​യി​ലു​ട​നീ​ളം കൂ​ടെ​നി​ന്ന മ​നു​ഷ്യ​ത്വ​മു​ള്ള സ​ക​ല​രെ​യും ന​ന്ദി​യോ​ടെ ചേ​ർ​ത്തു​പി​ടി​ക്കു​ന്നു. അ​തു​പോ​ലെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും പ​ണം വാ​ങ്ങി​ക്കൊ​ണ്ടു​ള്ള നു​ണ​ക്ക​ഥ​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ന്നെ ആ​ക്ര​മി​ക്കു​ന്ന​വ​ർ അ​ത് തു​ട​രു​ക. നി​ങ്ങ​ൾ പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത് അ​തി​നാ​ണെ​ന്നും ന​ടി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​ന്നാം​പ്ര​തി പേ​ഴ്‌​സ​ണ​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു​വെ​ന്നാ​ണ് ചി​ല​ർ ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്. പൂ​ർ​ണ​മാ​യും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര്യ​മാ​ണ​ത്. അ​യാ​ൾ എ​ന്‍റെ ഡ്രൈ​വ​റ​ല്ല. എ​ന്‍റെ ജീ​വ​ന​ക്കാ​ര​നോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ​രി​ച​യ​മു​ള്ള ആ​ളോ അ​ല്ല.

സി​നി​മ പ്രൊ​ഡ​ക്ഷ​നി​ൽ​നി​ന്ന് അ​യ​ച്ച ആ​ളാ​ണ്. ഈ ​കോ​ട​തി​യി​ല്‍​നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് രാ​ജി​വെ​ച്ച പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ സ്വ​കാ​ര്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. മെ​മ്മ​റി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന​തു​വ​രെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ത​നി​ക്ക് കൈ​മാ​റി​യി​ല്ല. ശ​രി​യാ​യ വി​ചാ​ര​ണ​യ്ക്കു​വേ​ണ്ടി പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി​വ​ന്നു​വെ​ന്നും അ​തീ​ജീ​വി​ത സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഊ​മ​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബൈ​ജു പൗ​ലോ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ന്യാ​യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഊ​മ​ക്ക​ത്ത് പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ‌‌​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ‌ ബൈ​ജു പൗ​ലോ​സ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.

കേ​സി​ന്‍റെ വി​ധി പ്ര​സ്‌​താ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ർ​ന്നെ​ന്നും അ​ത് ഊ​മ​ക്ക​ത്താ​യി പ്ര​ച​രി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. കഴിഞ്ഞ എ​ട്ടി​നാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ളെ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി.

എ​ട്ടാം പ്ര​തി ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തേ​വി​ടു​ക​യും ചെ​യ്‌​തു. എ​ന്നാ​ൽ വി​ധി പ​റ​യു​ന്ന​തി​ന് ഒ​രാ​ഴ്‌​ച മു​ൻ​പ് ത​ന്നെ വി​ധി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഊ​മ​ക്ക​ത്താ​യി പ്ര​ച​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക​ട​ക്കം ഈ ​ഊ​മ​ക്ക​ത്ത് ല​ഭി​ച്ചി​രു​ന്നു.

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷാ വിധി ഉടൻ, പ്രതികൾ കോടതി മുറിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉടൻ ശിക്ഷ വിധിക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനു ശേഷമാണ് ശിക്ഷാവിധി വൈകുന്നേരത്തേക്ക് മാറ്റിയതായി ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിച്ചത്. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്‍റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്‍റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ പറ​ഞ്ഞത്.

തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയിൽ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശരി ആയതിനാൽ കണ്ണൂർ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഇവർക്കു പുറമെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചു.

എന്നാൽ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതിൽ ഇനി വാദം വേണ്ട, ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വർഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകർ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യർഥനയാണ് നടത്തിയത്.

Kerala

പോലീസിനെതിരേ ദിലീപ് നിയമനടപടിക്ക്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ത​​​ന്നെ പ്ര​​​തി​​​ചേ​​​ർ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ഇ​​​തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റ​​​ത്തി​​​ന് തെ​​​ളി​​​വി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ട്ടാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പി​​​നെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ, ത​​​നി​​​ക്കെ​​​തി​​​രേ​​​ ചി​​​ല​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ദി​​​ലീ​​​പ് രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

മു​​​ൻ ഭാ​​​ര്യ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​ണു കേ​​​സി​​​ൽ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് തു​​​റ​​​ന്ന​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​വും ത​​​ന്നെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി​​​യ ദി​​​ലീ​​​പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണു വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

12ന് ​​​കേ​​​സി​​​ന്‍റെ ശി​​​ക്ഷാ​​​വി​​​ധി സം​​​ബ​​​ന്ധി​​​ച്ചു വാ​​​ദം ന​​​ട​​​ക്കും. കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ആ​​​റു പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ, കു​​​റ്റ​​​മു​​​ക്ത​​​രാ​​​ക്കി​​​യ ദി​​​ലീ​​​പ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് ശി​​​ക്ഷ​​​യു​​​ടെ വി​​​ധി​​​പ്പ​​​ക​​​ർ​​​പ്പി​​​ലൂ​​​ടെ​​​യാ​​​കും അ​​​റി​​​യാ​​​നാ​​​കു​​​ക.

ഇ​​​തു ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ദി​​​ലീ​​​പ് ക​​​ട​​​ക്കു​​​ക​​​യെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്ന് വി.​​​​ഡി. സ​തീ​ശ​ൻ

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ വ​​​​ന്ന​​​​ത് അ​​​​വ​​​​സാ​​​​നവി​​​​ധി​​​​യ​​​​ല്ലെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​പ്പീ​​​​ലി​​​​നു പോ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

ഏ​​​​തു തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ശി​​​​ക്ഷി​​​​ച്ച​​​​ത്, ഏ​​​​തു തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ലാ​​​​ണു ശി​​​​ക്ഷി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്ന​​​​തു വി​​​​ധി വാ​​​​യി​​​​ച്ചാ​​​​ലേ മ​​​​ന​​​​സി​​​​ലാ​​​​കൂ.

ആ​​​​ളു​​​​ക​​​​ളെ വൈ​​​​റ്റ് വാ​​​​ഷ് ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ല്‍. അ​​​​തി​​​​ജീ​​​​വി​​​​ത​​​​യ്‌​​​​ക്കെ​​​​തി​​​​രാ​​​​യ സൈ​​​​ബ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണം ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.

സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ അ​​​​ല്ല കാ​​​​ര്യ​​​​ങ്ങ​​​​ള്‍ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ ഇ​​​​പ്പോ​​​​ള്‍ ഒ​​​​രു വി​​​​ല്പ​​​​ന​​​​ച്ച​​​​ര​​​​ക്കാ​​​​ക്കി മാ​​​​റ്റി​​​​യെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫ് നി​ല​പാ​ട്; സ​ർ​ക്കാ​ർ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തു​വെ​ന്നും നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ജീ​വി​ത​യ്ക്ക് എ​ല്ലാ പി​ന്തു​ണ​യും സ​ർ​ക്കാ​ർ ന​ൽ​കി. ഇ​നി​യും അ​ത് തു​ട​രും. അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടാ​ണ്. പൊ​തു​സ​മൂ​ഹം അ​ങ്ങ​നെ ചി​ന്തി​ക്കു​ന്നി​ല്ല. അ​പ്പീ​ൽ സം​ബ​ന്ധി​ച്ചും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.

ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് ദി​ലീ​പ് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ന്ന​ലു​ക​ളാ​ണ്. പോ​ലീ​സ് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്നോ​ട്ട് പോ​യ​ത്. കോ​ട​തി​യി​ലെ വാ​ദ​ങ്ങ​ളെ കു​റി​ച്ച് ഇ​പ്പോ​ൾ പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ടി​യി​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് അ​ടൂ​ര്‍ പ്ര​കാ​ശ്

പ​ത്ത​നം​തി​ട്ട: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ കോ​ട​തി വി​ധി​യി​ൽ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച അ​ടൂ​ർ പ്ര​കാ​ശ് നി​ല​പാ​ട് മാ​റ്റി. അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് താ​ന്‍ പ​റ​ഞ്ഞ​തെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു. ത​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ച്ചു.

താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ മാ​ധ്യ​മ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്തി​ട്ടി​ല്ല. നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍ നി​ന്ന് വി​ധി വ​രു​മ്പോ​ള്‍ ത​ള്ളി​പ്പ​റ​യു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ടി​യി​ല്ല, നീ​തി കി​ട്ടാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​ട​ക്ക​ണം.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വീ​ഴ്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ ഉ​രു​ണ്ട് ക​ളി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പ​മാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്നും കേ​സി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​ത് ദി​ലീ​പി​നെ ദ്രോ​ഹി​ക്കാ​ൻ​വേ​ണ്ടി​യാ​ണെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

 

 

District News

നടിയെ ആക്രമിച്ച കേസ് : അന്തിമ വിധി കേൾക്കാൻ പി.ടി. ഇല്ല; ബാലചന്ദ്രകുമാറും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്തി​മ​വി​ധി കേ​ൾ​ക്കാ​ൻ മു​ൻ എം​എ​ൽഎ ​പി.​ടി. തോ​മ​സും സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റു​മി​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലും സാ​ക്ഷി​വി​സ്താ​ര​ത്തി​ലും അ​തി​ജീ​വി​ത​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് എ​ടു​ത്ത​വ​രാ​ണ് ഇ​രു​വ​രും.


ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ​ൽ മീ​ഡി​യ​യി​ൽ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗി​നാ​യി തൃ​ശൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​രുംവ​ഴി​യാ​ണ് ന​ടി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ന​ടി രാ​ത്രി സ​ഹാ​യം ചോ​ദി​ച്ച് എ​ത്തി​യ​തും ലാ​ലി​ന്‍റെ വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു.


ലാ​ൽ ഇ​ക്കാ​ര്യം നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​നെ അ​റി​യി​ച്ചു. ലാ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങും മു​മ്പ് ത​ന്‍റെ ഫ്ലാ​റ്റി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന പി.​ടി. തോ​മ​സി​നെ ആ​ന്‍റോ ജോ​സ​ഫ് വി​വ​രം അ​റി​യി​ച്ച​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്.


പി.​ടി. ഉ​ട​ൻ അ​തി​ജീ​വി​ത​യെ നേ​രി​ട്ട് കാ​ണു​ക​യും വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞ് അ​ന്ന​ത്തെ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി പി. ​വി​ജ​യ​നെ​യും സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ർ എം.​പി. ദി​നേ​ശി​നെ​യും ഫോ​ണി​ൽ വി​ളി​ച്ചു വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.
ഉ​ട​ൻ ഒ​രു മു​തി​ർ​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ നേ​രി​ട്ടു​വി​ട്ട് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പി.​ടി. തോ​മ​സി​ന്‍റെ ഇ​ട​പെ​ട​ൽ കേ​സി​ന്‍റെ ഗ​തി മാ​റ്റിമ​റി​ച്ചു.


കേ​സി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ല്ലാ​യി​രു​ന്നു. വി​ചാ​ര​ണ പാ​തി​വ​ഴി പി​ന്നി​ട്ട ഘ​ട്ട​ത്തി​ൽ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​യി.


അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​ക​ൾ ദി​ലീ​പി​നെ​യും കൂ​ട്ട​രേ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി. അ​തോ​ടെ സാ​ക്ഷി​വിസ്താരം നി​ർ​ത്തി​വ​ച്ചു തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ വി​ചാ​ര​ണ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. ഈ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദി​ലീ​പി​ന്‍റെ സു​ഹൃ​ത്തും ആ​ലു​വ​യി​ലെ വ്യ​വസാ​യി​യു​മാ​യ ജി. ​ശ​ര​ത്തി​നെ 15-ാം പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം പു​തു​ക്കി വി​സ്താ​രം പു​ന​രാ​രം​ഭി​ച്ച​ത്.

Kerala

തിരിച്ചെത്തുമോ, വച്ചൊഴിഞ്ഞ സിംഹാസനങ്ങളിലേക്ക്...

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​ചേ​​​ര്‍ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ സ്വ​​​പ്‌​​​ന​​​സ​​​മാ​​​ന​​​മാ​​​യ ഉ​​​യ​​​ര​​​ത്തി​​​ല്‍നി​​​ന്നാ​​​ണ് ദി​​​ലീ​​​പ് താ​​​ഴേ​​​ക്കു പ​​​തി​​​ച്ച​​​ത്.

മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ലെ സൂ​​​പ്പ​​​ര്‍ താ​​​ര​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ചാ​​​മ​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സി​​​നി​​​മ​​​യ്ക്കു​​​ള്ളി​​​ലെ സ്വാ​​​ധീ​​​ന​​​ത്തി​​​ല്‍ മെ​​​ഗാ സ്റ്റാ​​​റു​​​ക​​​ളെ​​​ക്കാ​​​ളും ക​​​രു​​​ത്ത​​​നാ​​​യി​​​രു​​​ന്നു. സൂ​​​പ്പ​​​ര്‍താ​​​ര ചി​​​ത്ര​​​ങ്ങ​​​ള്‍ തി​​​യറ്റ​​​റു​​​ക​​​ളി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മ്പോ​​​ഴും ത​​​ന്‍റെ ജ​​​ന​​​പ്രീ​​​തി​​​യി​​​ലൂ​​​ടെ തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ൽ ആ​​​ളെ നി​​​റ​​​ച്ചി​​​രു​​​ന്നു ദി​​​ലീ​​​പ്.

കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് വ​​​രെ ദി​​​ലീ​​​പ് മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യെ അ​​​ട​​​ക്കിവാ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. മി​​​മി​​​ക്രി താ​​​രം, സ്റ്റേ​​​ജ് ആ​​​ര്‍ട്ടി​​​സ്റ്റ് എ​​​ന്നീ​​​നി​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് വ​​​ള​​​ര്‍ന്ന് നി​​​ര്‍മാ​​​താ​​​വ്, വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ന്‍, തി​​​യറ്റ​​​ര്‍ ഉ​​​ട​​​മ, ഹോ​​​ട്ട​​​ല്‍ സം​​​രം​​​ഭ​​​ക​​​ന്‍, ച​​​ല​​​ച്ചി​​​ത്ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി എ​​​ന്നി​​​ങ്ങ​​​നെ സി​​​നി​​​മ​​​യു​​​ടെ സ​​​ര്‍വ​​​ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും ദി​​​ലീ​​​പ് വ​​​ള​​​ര്‍ന്നി​​​രു​​​ന്നു.

ഈ ​​​ഉ​​​യ​​​ര്‍ച്ച​​​ക​​​ള്‍ക്കി​​​ടെ​​​യാ​​​ണു കേ​​​സും കോ​​​ട​​​തി​​​യും എ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ വീ​​​ഴ്ച​​​യാ​​​രം​​​ഭി​​​ച്ചു. പി​​​ന്നീ​​​ടി​​​റ​​​ങ്ങി​​​യ ദി​​​ലീ​​​പ് ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ രാ​​​മ​​​ലീ​​​ല ഒ​​​ഴി​​​കെ ഒ​​​ന്നു​​​പോ​​​ലും തി​​​യ​​​റ്റ​​​റി​​​ല്‍ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല. കേ​​​സി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യ​​​തോ​​​ടെ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ച്ചൊ​​​ഴി​​​ഞ്ഞ സിം​​​ഹാ​​​സ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു ദി​​​ലീ​​​പ്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പ്ര​തി​ക​ളെ വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി​ച്ചു

 തൃ​ശൂ​ർ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​ച്ചു. ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി, ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​ന്‍ ആ​ന്‍റ​ണി, മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​ന്‍, നാ​ലാം പ്ര​തി വി​ജീ​ഷ്, അ​ഞ്ചാം പ്ര​തി സ​ലിം എ​ന്ന വ​ടി​വാ​ള്‍ സ​ലിം, ആ​റാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് വി​യ്യൂ​ർ ജ​യി​ലി​ലെ​ത്തി​ച്ച​ത്.

കേ​സി​ൽ ഒ​ന്നു മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ‌​ട​തി ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കു​ള്ള ശി​ക്ഷ 12ന് ​വി​ധി​ക്കും. ദി​ലീ​പ് അ​ട​ക്കം നാ​ലു പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം.​വ​ർ​ഗീ​സാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

ഗൂ​ഢാ​ലോ​ച​ന​യി​ൽ ന​ട​ൻ ദി​ലീ​പി​ന് പ​ങ്കു​ണ്ടെ​ന്ന വാ​ദം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

 

Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ഒത്തുതീര്‍പ്പെന്നു സംശയിക്കുന്നതായി കെ.കെ. രമ

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരെ കോടതി വെറുതെവിട്ട സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് സംശയിച്ച് വടകര എംഎല്‍എ കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതിനു പിന്നില്‍ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.

വിധി നിരാശാജനകമെങ്കിലും നീതിക്കുവേണ്ടിയുള്ള സമരം അവസാനിക്കുകയില്ല. ഇതിനുമുകളിലും കോടതികളുണ്ട്. കോടതി മുറികളില്‍ സാങ്കേതികമായി പരാജയപ്പെട്ടാലും സമൂഹ മന:സാക്ഷിയുടെ കോടതിയിലും മനുഷ്യഭാവിയുടെ പോര്‍മുഖത്തും വിജയിച്ചു നില്‍ക്കുകയാണ് അതിജീവിത. അവളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഒരു ചരിത്രമാണ്. അവള്‍ പരാജയപ്പെടുകയില്ല. ജനാധിപത്യ കേരളം അവള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും.

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിന്‍റെ നാള്‍വഴികള്‍ പിന്തുടര്‍ന്ന ആരും മറിച്ചൊരു വിധി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ന്യായാധിപയെ സംബന്ധിച്ച് അതിജീവിതയ്ക്കുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ, കോടതിയുടെ സുരക്ഷയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയത് തുടങ്ങി ഒട്ടനേകം സന്ദര്‍ഭങ്ങള്‍ നീതിബോധമുള്ള മനുഷ്യരെ ആശങ്കയിലാഴ്ത്തിരുന്നു.
അക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നീതിപീഠത്തെ ചൂഴ്ന്നു നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ നീക്കണമെന്നും പറഞ്ഞത് ഹൈക്കോടതിയാണ്. ഈ പരാജയത്തിനു പിറകില്‍ കാണാമറയത്തെ ഉന്നത ഒത്തുതീര്‍പ്പുകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്നേഹാഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവളേ....എന്നു പറഞ്ഞുകൊണ്ടാണ് കെ.കെ. രമ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Kerala

"മ​ക​ൻ' തി​രി​ച്ചു​വ​ന്നാ​ൽ അ​മ്മ​യി​ൽ എ​ന്തു സം​ഭ​വി​ക്കും? ച​ർ​ച്ച മു​റു​കു​ന്നു

കോ​ട്ട​യം: സി​നി​മാ​ലോ​കം അ​ട​ക്കി വാ​ഴു​ന്ന​തി​നി​ടെ ഇ​ടി​ത്തീ പോ​ലെ വ​ന്നു വീ​ണ കേ​സി​ൽ ക​ട​പു​ഴ​കി വീ​ണ വ​ൻ​മ​ര​മാ​ണ് ദി​ലീ​പ് എ​ന്ന ജ​ന​പ്രി​യ നാ​യ​ക​ൻ. ന​ട​ൻ എ​ന്ന​തി​നേ​ക്കാ​ൾ നി​ർ​മാ​ണം, തി​യ​റ്റ​ർ, വി​ത​ര​ണം, സി​നി​മാ സം​ഘ​ട​ന തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളെ​ല്ലാം​ത​ന്നെ ദി​ലീ​പ് എ​ന്ന താ​ര​രാ​ജാ​വി​ന്‍റെ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ർ താ​ര​ങ്ങ​ൾ പോ​ലും ദി​ലീ​പി​ന്‍റെ നി​ഴ​ലി​ലാ​യ കാ​ലം.
ഇ​ങ്ങ​നെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പി​ടി​മു​റു​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​മു​ഖ ന​ടി​ക്കെ​തി​രേ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തും ദി​ലീ​പ് ആ​രോ​പ​ണ വ​ല​യ​ത്തി​ൽ കു​രു​ങ്ങു​ന്ന​തും.

അ​മ്മ​യു​ടെ മ​ക്ക​ൾ

ന​ടി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ സി​നി​മാ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ ഒ​രു ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​തു ക​ത്തി​പ്പി​ടി​ച്ച​തോ​ടെ വൈ​കാ​തെ ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നെ​ന്നും പി​ന്നി​ൽ ദി​ലീ​പ് ആ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു പേ​രും അ​മ്മ​യു​ടെ മ​ക്ക​ൾ ആ​ണെ​ന്ന​താ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ലെ ചി​ല യു​വ​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ എ​ടു​ത്തി​രു​ന്നു. മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പോ​ലും അ​റ​ച്ചു​നി​ന്ന ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വൈ​കാ​തെ കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നു ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​യി.

മങ്ങിയ പ്രതാപം

സി​നി​മ​യി​ലെ സ്ത്രീ​ക​ളെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പി​ന്തു​ണ​യ്ക്കാ​നു​മാ​യി അ​മ്മ​യ്ക്കു പു​റ​ത്ത് വി​മ​ൺ ഇ​നി സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 90 ദി​വ​സ​ത്തോ​ള​മാ​ണ് ദി​ലീ​പ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. ഇ​തോ​ടെ ദി​ലീ​പ് ക​രാ​റാ​യി​രു​ന്ന പ​ല പ്രോ​ജ​ക്ടു​ക​ളും മു​ട​ങ്ങി. സി​നി​മ​രം​ഗ​ത്തു​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും സൃ​ഷ്ടി​ച്ച​ത്. ജാ​മ്യം കി​ട്ടി പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും കേ​സി​ന്‍റെ വി​ചാ​ര​ണ​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം പ​ഴ​യ പ്ര​താ​പ​ത്തോ​ടെ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്താ​ൻ ദി​ലീ​പി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ല ചി​ത്ര​ങ്ങ​ൾ ചെ​യ്ത​ത് ഒ​ഴി​ച്ചാ​ൽ ക​ഴി​ഞ്ഞ എട്ടര വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും സി​നി​മാ​വേ​ദി​ക​ളി​ൽ​നി​ന്ന് അ​ക​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ദി​ലീ​പ്. ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ദി​ലീ​പി​നൊ​പ്പം നി​ന്ന കു​റെ താ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നാ​ദി​ർ​ഷ​യും ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​മൊ​ക്കെ വി​മ​ർ​ശ​നം നേ​രി​ട്ടു.

തിരിച്ചെടുത്താൽ

വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഏ​റ്റ​വും പ്ര​സ​ക്തം. ദി​ലീ​പി​നെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്കു​മെന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക വ​രെ ചെ​യ്തി​രു​ന്ന ദി​ലീ​പ് സം​ഘ​ട​ന​ക​ളി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും തി​രി​കെ വ​രു​ന്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ന്ന​വ​രെ​പ്പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ത​ന്‍റെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ദി​ലീ​പും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളും ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ സി​നി​മ​വൃ​ത്ത​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.
അ​തേ​സ​മ​യം, കേ​സ് തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പ് വി​ഷ​യ​ത്തി​ൽ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് അ​മ്മ​യ്ക്കും ത​ല​വേ​ദ​ന നി​റ​ഞ്ഞ വി​ഷ​യ​മാ​ണ്.
കു​റ്റ​വി​മു​ക്ത​നാ​യി പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ദി​ലീ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് മ​റ്റൊ​രു ച​ർ​ച്ചാ​വി​ഷ​യം. മ​ഞ്ജു​വാ​ര്യ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​യാ​ക്കാ​നും തകർക്കാനും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു ദി​ലീ​പ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യ്ക്കു​ള്ളി​ലു​ള്ള​വ​രും ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ദി​ലീ​പ് എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്പോ​ൾ അ​തു പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ടെ നി​മി​ഷ​ങ്ങ​ൾ​കൂ​ടി​യാ​ണ്. മ​ല​യാ​ള സി​നി​മ​യെ ഇ​ള​ക്കി​മ​റി​ച്ച ഒ​രു സി​നി​മാ​റ്റി​ക് സം​ഭ​വ​ത്തി​ന്‍റെ ശേ​ഷം ഭാ​ഗം ഒ​രു ത്രി​ല്ല​ർ മൂ​വി പോ​ലെ സം​ഭ​വ​ബ​ഹു​ല​മാ​കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷം : ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്‍മജന്‍ ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന്‍ ധര്‍മജന്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന്‍ വികാര ഭരിതനാവുകയായിരുന്നു.
'എന്‍റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്‍മജന്‍ അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.

Kerala

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയശേഷം ഇയാളെ പോലീസ് വീട്ടിലേക്ക് പറഞ്ഞു വിട്ടു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാം പ്രതി. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ പു​​​​രോ​​​​ഗ​​​​തി അ​​​​റി​​​​യി​​​​ക്ക​​​​ണം: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ  വി​​​​ചാ​​​​ര​​​​ണ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്ത മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത  കേ​​​​സി​​​​ലെ  അ​​​​ന്വേ​​​​ഷ​​​​ണ​​​പു​​​​രോ​​​​ഗ​​​​തി അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

പ്ര​​​​തി​​​​യാ​​​​യ ദി​​​​ലീ​​​​പി​​​​ന്‍റെ പ​​​​രാ​​​​തി​​​​യെ​​​ത്തു​​​ട​​​​ര്‍​ന്ന്  2022 ല്‍ ​​​​ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത അ​​​​ഞ്ച് എ​​​​ഫ്‌​​​​ഐ​​​​ആ​​​​റു​​​​ക​​​​ളി​​​​ലെ പു​​​​രോ​​​​ഗ​​​​തി അ​​​​റി​​​​യി​​​​ക്കാ​​​​നാ​​​​ണു  ജ​​​​സ്റ്റീ​​​​സ് സി. ​​​​പ്ര​​​​ദീ​​​​പ് കു​​​​മാ​​​​റി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം.      

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വി​​​​ചാ​​​​ര​​​​ണ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത് വി​​​​ല​​​​ക്കി​ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടും ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​രാ​​​​തി. തു​​​​ട​​​​ര്‍​ന്ന് 2022ലെ ​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ല്‍ എ​​​​ഫ്‌​​​​ഐ​​​​ആ​​​​റു​​​​ക​​​​ള്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഒ​​​​രു അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ദി​​​​ലീ​​​​പി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​ട​​​​ര്‍​ന്നാ​​​​ണു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

ന​​​​ടി​​​​യെ ആക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍  സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി ഡി​​​​സം​​​​ബ​​​​ര്‍ എ​​​​ട്ടി​​​​നാ​​​​ണു വി​​​​ധി പ​​​​റ​​​​യു​​​​ന്ന​​​​ത്.

Kerala

നടിയെ ആക്രമിച്ച കേസ്: നാള്‍വഴികള്‍

കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യെ പി​​​ള​​​ര്‍ത്തി​​​യ കേ​​​സാ​​​യി​​​രു​​​ന്നു ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​​ല ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ സം​​​ഭ​​​വം. വി​​​ചാ​​​ര​​​ണ​​​യ്ക്കി​​​ടെ ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ ഇ​​​ട​​​വേ​​​ള ബാ​​​ബു, ബി​​​ന്ദു പ​​​ണി​​​ക്ക​​​ര്‍, സി​​​ദ്ദീ​​​ഖ്, ഭാ​​​മ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 28 പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ സാ​​​ക്ഷി​​​ക​​​ള്‍ കൂ​​​റു​​​മാ​​​റി​​​യ​​​തും കോ​​​ട​​​തി​​​യു​​​മാ​​​യു​​​ള്ള നി​​​ര​​​ന്ത​​​ര ക​​​ല​​​ഹ​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ ര​​​ണ്ടു പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍മാ​​​ര്‍ രാ​​​ജി​​​വ​​​ച്ചൊ​​​ഴി​​​ഞ്ഞ​​​തും കേ​​​സി​​​ല്‍ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. സി​​​നി​​​മ​​​യി​​​ലെ വ​​​നി​​​താ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഡ​​​ബ്ല്യു​​​സി​​​സി​​​യു​​​ടെ പി​​​റ​​​വി, ഷൂ​​​ട്ടിം​​​ഗ് സെ​​​റ്റു​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ള്‍ക്കാ​​​യി പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സെ​​​ല്‍ വേ​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി വി​​​ധി, ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍ട്ടും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളും തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ലും സ്ത്രീ​​​സു​​​ര​​​ക്ഷ​​​യി​​​ലും വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ക്കു വ​​​ഴി​​​വ​​​ച്ച കേ​​​സി​​​ലെ നാ​​​ള്‍വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ....

  • 2017 ഫെ​​​ബ്രു​​​വ​​​രി 17 രാ​​​ത്രി 9: കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന കാ​​​റി​​​ല്‍ യു​​​വ​​​ന​​​ടി ക്രൂ​​​ര​​​മാ​​​യ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യി. ന​​​ടി​​​യു​​​ടെ പീഡന​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി പ​​​ക​​​ര്‍ത്തി. അ​​​ന്നു​​​ത​​​ന്നെ ഡ്രൈ​​​വ​​​ര്‍ മാ​​​ര്‍ട്ടി​​​ന്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി.
  • 2017 ഫെ​​​ബ്രു​​​വ​​​രി 18: പ​​​ള്‍സ​​​ര്‍ സു​​​നി​​​യെ​​​ന്ന സു​​​നി​​​ല്‍കു​​​മാ​​​റാ​​​ണ് കൃ​​​ത്യ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. ഇ​​​യാ​​​ള്‍ക്കാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം. പ്ര​​​തി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച ര​​​ണ്ടു വാ​​​ഹ​​​ന​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി ദി​​​നേ​​​ന്ദ്ര ക​​​ശ്യ​​​പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു.
  • 2017 ഫെ​​​ബ്രു​​​വ​​​രി 19: ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി വ​​​ടി​​​വാ​​​ള്‍ സ​​​ലീം, ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ര്‍ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ല്‍ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ല്‍. ന​​​ടി​​​ക്ക് ഐ​​​ക്യ​​​ദാ​​​ര്‍ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് കൊ​​​ച്ചി​​​യി​​​ല്‍ ദി​​​ലീ​​​പ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സി​​​നി​​​മാ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ.
  • 2017 ഫെ​​​ബ്രു​​​വ​​​രി 20: പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ കൊ​​​ച്ചി ത​​​മ്മ​​​നം സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​നെ പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി.
  • 2017 ഫെ​​​ബ്രു​​​വ​​​രി 23: പോ​​​ലീ​​​സി​​​നെ വെ​​​ട്ടി​​​ച്ച് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ പ​​​ള്‍സ​​​ര്‍ സു​​​നി​​​യെ​​​യും വി​​​ജീ​​​ഷി​​​നെ​​​യും കോ​​​ട​​​തി​​​മു​​​റി​​​യി​​​ല്‍നി​​​ന്നു ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
  • 2017 മാ​​​ര്‍ച്ച് മൂ​​​ന്ന്: ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ല്‍.
  • 2017 ഏ​​​പ്രി​​​ല്‍ 18: സു​​​നി​​​ല്‍കു​​​മാ​​​റി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി അ​​​ങ്ക​​​മാ​​​ലി മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പ​​​ത്രം. ആ​​​കെ ഏ​​​ഴു പ്ര​​​തി​​​ക​​​ള്‍.
  • 2017 ജൂ​​​ണ്‍ 25: ദി​​​ലീ​​​പി​​​നെ ബ്ലാ​​​ക്ക്മെ​​​യി​​​ല്‍ ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പ​​​ള്‍സ​​​ര്‍ സു​​​നി​​​യു​​​ടെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​രാ​​​യ വി​​​ഷ്ണു, സ​​​ന​​​ല്‍ എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
  • 2017 ജൂ​​​ണ്‍ 28: ന​​​ട​​​ന്മാ​​​രാ​​​യ ദി​​​ലീ​​​പ്, നാ​​​ദി​​​ര്‍ഷ എ​​​ന്നി​​​വ​​​രെ ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബ്ബി​​​ല്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി 13 മ​​​ണി​​​ക്കൂ​​​ര്‍ മൊ​​​ഴി​​​യെ​​​ടു​​​ത്തു.
  • 2017 ജൂ​​​ലൈ ര​​​ണ്ട്: ദി​​​ലീ​​​പ് നാ​​​യ​​​ക​​​നാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച അ​​​വ​​​സാ​​​ന ചി​​​ത്ര​​​മാ​​​യ ‘ജോ​​​ര്‍ജേ​​​ട്ട​​​ന്‍സ് പൂ​​​രം’ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നി​​​ല്‍ പ​​​ള്‍സ​​​ര്‍ സു​​​നി എ​​​ത്തി​​​യ​​​താ​​​യി തെ​​​ളി​​​വ് ല​​​ഭി​​​ച്ചു.
  • 2017 ജൂ​​​ലൈ 10: ന​​​ട​​​ന്‍ ദി​​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ല്‍
  • 2017 ജൂ​​​ലൈ 11: അ​​​ങ്ക​​​മാ​​​ലി ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​ക്കി​​​യ ദി​​​ലീ​​​പി​​​നെ റി​​​മാ​​​ന്‍ഡ് ചെ​​​യ്ത് ആ​​​ലു​​​വ സ​​​ബ് ജ​​​യി​​​ലി​​​ല​​​ട​​​ച്ചു.
  • 2017 ജൂ​​​ലൈ 20: തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ച്ച​​​തി​​​ന് സു​​​നി​​​ല്‍കു​​​മാ​​​റി​​​ന്‍റെ ആ​​​ദ്യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ പ്ര​​​തീ​​​ഷ് ചാ​​​ക്കോ അ​​​റ​​​സ്റ്റി​​​ല്‍.
  • 2017 ഓ​​​ഗ​​​സ്റ്റ് ര​​​ണ്ട്: പ്ര​​​തീ​​​ഷ് ചാ​​​ക്കോ​​​യു​​​ടെ ജൂ​​​ണി​​​യ​​​ര്‍ രാ​​​ജു ജോ​​​സ​​​ഫ് അ​​​റ​​​സ്റ്റി​​​ല്‍.
  • 2017 ഓ​​​ഗ​​​സ്റ്റ് 15: അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ദി​​​ലീ​​​പി​​​ന്‍റെ അ​​​മ്മ​​​യു​​​ടെ ക​​​ത്ത്.
  • 2017 സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ട്: അ​​​ച്ഛ​​​ന്‍റെ ശ്രാ​​​ദ്ധ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ദി​​​ലീ​​​പി​​​ന് അ​​​നു​​​മ​​​തി.
  • 2017 ഒ​​​ക്‌ടോ​​​ബ​​​ര്‍ മൂ​​​ന്ന്: ക​​​ര്‍ശ​​​ന ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ദി​​​ലീ​​​പി​​​നു ജാ​​​മ്യം.
  • 2017 ന​​​വം​​​ബ​​​ര്‍ 15: അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ശേ​​​ഷം ദി​​​ലീ​​​പ് ന​​​ല്‍കി​​​യ മൊ​​​ഴി​​​ക​​​ളി​​​ല്‍ പൊ​​​രു​​​ത്ത​​​ക്കേ​​​ട് ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്തു.
  • 2017 ന​​​വം​​​ബ​​​ര്‍ 21: ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ത്തി​​​നു വി​​​ദേ​​​ശ​​​ത്തു പോ​​​കാ​​​ന്‍ ദി​​​ലീ​​​പി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി.
  • 2017 ന​​​വം​​​ബ​​​ര്‍ 22: ദി​​​ലീ​​​പി​​​നെ എ​​​ട്ടാം പ്ര​​​തി​​​യാ​​​ക്കി അ​​​നു​​​ബ​​​ന്ധ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍പ്പി​​​ച്ചു.
  • 2018 ജ​​​നു​​​വ​​​രി: കേ​​​സി​​​ല്‍ വ​​​നി​​​താ ജ​​​ഡ്ജി വാ​​​ദം കേ​​​ള്‍ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി.
  • 2018 ഫെ​​​ബ്രു​​​വ​​​രി 25: കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കാ​​​യി അ​​​ന്ന​​​ത്തെ സ്‌​​​പെ​​​ഷ​​​ല്‍ സെ​​​ഷ​​​ന്‍സ് ജ​​​ഡ്ജി ഹ​​​ണി എം. ​​​വ​​​ര്‍ഗീ​​​സി​​​നെ ഹൈ​​​ക്കോ​​​ട​​​തി നി​​​യ​​​മി​​​ച്ചു.
  • 2020 ജ​​​നു​​​വ​​​രി 30: കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ചു, സാ​​​ക്ഷി​​​വി​​​സ്താ​​​രം തു​​​ട​​​ങ്ങി. പ​​​ള്‍സ​​​ര്‍ സു​​​നി​​​യും ദി​​​ലീ​​​പു​​​മ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​ക​​​ള്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​യി. അ​​​ട​​​ച്ചി​​​ട്ട കോ​​​ട​​​തി​​​യി​​​ല്‍ വി​​​ചാ​​​ര​​​ണ. ന​​​ടി​​​യെ ആ​​​ദ്യം വി​​​സ്ത​​​രി​​​ച്ചു. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി സ്‌​​​പെ​​​ഷ​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ എ. ​​​സു​​​രേ​​​ഷ​​​ന്‍ ഹാ​​​ജ​​​രാ​​​യി. സാ​​​ക്ഷി​​​വി​​​സ്താ​​​ര​​​ത്തി​​​നി​​​ടെ 22 സാ​​​ക്ഷി​​​ക​​​ള്‍ കൂ​​​റു​​​മാ​​​റി.
  • 2020 ന​​​വം​​​ബ​​​ര്‍ 20: വ​​​നി​​​താ ജ​​​ഡ്ജി പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്നു​​​വെ​​​ന്നും കേ​​​സ് മ​​​റ്റൊ​​​രു കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ന​​​ടി​​​യു​​​ടെ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. പി​​​ന്നാ​​​ലെ ആ​​​ദ്യം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ കേ​​​സി​​​ല്‍നി​​​ന്നു പി​​​ന്മാ​​​റി.
  • 2021 മാ​​​ര്‍ച്ച് 1: വി​​​ചാ​​​ര​​​ണ ആ​​​റു മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.
  • 2021 ജൂ​​​ലൈ: കോ​​​വി​​​ഡ് പ്ര​​​ശ്‌​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വീ​​​ണ്ടും വി​​​ചാ​​​ര​​​ണ​​​സ​​​മ​​​യം നീ​​​ട്ടി​​​ത്ത​​​ര​​​ണ​​​ണെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ്‌​​​പെ​​​ഷ​​​ല്‍ ജ​​​ഡ്ജി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ക​​​ത്തു ന​​​ല്‍കി.
  • 2021 ഡി​​​സം​​​ബ​​​ര്‍ 17: പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍കി​​​യ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍ജി ദി​​​ലീ​​​പ് പി​​​ന്‍വ​​​ലി​​​ച്ചു.
  • 2021 ഡി​​​സം​​​ബ​​​ര്‍: സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ രം​​​ഗ​​​പ്ര​​​വേ​​​ശ​​​നം. ദി​​​ലീ​​​പി​​​ന്‍റെ വീ​​​ട്ടി​​​ല്‍വ​​​ച്ച് പ​​​ള്‍സ​​​ര്‍ സു​​​നി​​​യെ ക​​​ണ്ടെ​​​ന്ന് ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ മൊ​​​ഴി.
  • 2022 ജ​​​നു​​​വ​​​രി 3: കോ​​​ട​​​തി അ​​​നു​​​മ​​​തി​​​യോ​​​ടെ ദി​​​ലീ​​​പി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. ബാ​​​ല​​​ച​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
  • 2022 ജ​​​നു​​​വ​​​രി 22: അ​​​ന്വേ​​​ഷ​​​ണ​​​പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍ട്ട് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചു. 2022 ഫെ​​​ബ്രു​​​വ​​​രി​​​ക്കു​​​ള്ളി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കേ​​​ണ്ട വി​​​ചാ​​​ര​​​ണ വീ​​​ണ്ടും മൂ​​​ന്നു മാ​​​സം നീ​​​ട്ടി.
  • 2022 ജൂ​​​ലൈ 18: കേ​​​സി​​​ല്‍ മൂ​​​ന്നാ​​​മ​​​ത്ത സ്‌​​​പെ​​​ഷ​​​ല്‍ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി അ​​​ഡ്വ. വി. ​​​അ​​​ജ​​​കു​​​മാ​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു.
  • 2022 ഒ​​​ക്‌ടോ​​​ബ​​​ര്‍ 22: തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍ട്ട് കോ​​​ട​​​തി സ്വീ​​​ക​​​രി​​​ച്ച് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി. തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് ദി​​​ലീ​​​പി​​​ന്‍റെ സു​​​ഹൃ​​​ത്ത് ശ​​​ര​​​ത്ത് പ്ര​​​തി​​​യാ​​​യി.
  • 2022 ന​​​വം​​​ബ​​​ര്‍: വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു
  • 2023 മാ​​​ര്‍ച്ച് 24: വി​​​ചാ​​​ര​​​ണ പൂ​​​ര്‍ത്തി​​​യാ​​​ക്കാ​​​ന്‍ മൂ​​​ന്നു മാ​​​സം കൂ​​​ടി സ​​​മ​​​യം വേ​​​ണ​​​മെ​​​ന്ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി സു​​​പ്രീം​​​കോ​​​ട​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
  • 2023 ഓ​​​ഗ​​​സ്റ്റ്: ദൃ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ മെ​​​മ്മ​​​റി കാ​​​ര്‍ഡി​​​ന്‍റെ ഹാ​​​ഷ് വാ​​​ല്യൂ മാ​​​റി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​തി​​​ജീ​​​വി​​​ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.
  • 2023 ഓ​​​ഗ​​​സ്റ്റ് 21: ഹാ​​​ഷ് വാ​​​ല്യൂ മാ​​​റി​​​യ​​​ത് ജി​​​ല്ലാ ജ​​​ഡ്ജി​​​യു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഹൈ​​​ക്കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.
  • 2023 ഓ​​​ഗ​​​സ്റ്റ്: എ​​​ട്ടു മാ​​​സം കൂ​​​ടി നീ​​​ട്ടി ചോ​​​ദി​​​ച്ച് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി.
  • 2024 ജ​​​നു​​​വ​​​രി: അ​​​ന്തി​​​മ​​​വാ​​​ദം തു​​​ട​​​ങ്ങി
  • 2024 മാ​​​ര്‍ച്ച് 3: മെ​​​മ്മ​​​റി കാ​​​ര്‍ഡി​​​ന്‍റെ ഹാ​​​ഷ് വാ​​​ല്യൂ മൂ​​​ന്നു ത​​​വ​​​ണ മാ​​​റി​​​യെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍ട്ട് ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.
  • 2024 ഡി​​​സം​​​ബ​​​ര്‍ 14: രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്ക് ന​​​ടി ഹ​​​ര്‍ജി ന​​​ല്‍കി
  • 2025 ഏ​​​പ്രി​​​ല്‍ 11: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ വാ​​​ദം പൂ​​​ര്‍ത്തി​​​യാ​​​യി

Latest News

Up